കണ്ണൂർ: കടയ്ക്കു പുറത്ത് വിൽപ്പനയ്ക്കുവച്ചിരുന്ന മിക്സി മോഷണം പോയി. പാനൂർ - പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കടയ്ക്കു പുറത്ത് വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മിക്സിയാണ് മോഷണം പോയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മിക്സിയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.